Thursday, April 21, 2016

സൂക്ഷിക്കുക, ഈ നഗ്ന വിഡിയോ തുറക്കരുത്; ചതിയാണ്!

ഫെയ്സ്ബുക്കിൽ വീണ്ടും ഭീതി പടർത്തി വൈറസ്. അതിവേഗം പടർന്നു പിടിക്കുന്ന ട്രോജൻ വിഭാഗത്തിൽ പെട്ടവയാണ് ഈ വൈറസെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. സാധാരണ നിലയിൽ പടരുന്ന സ്പാമുകളെപോലെയല്ലത്രെ ഇവ. ഫെയ്സ്ബുക്ക് അക്കൗണ്ടിനെയും അത് തുറക്കുന്ന കംപ്യൂട്ടറിനെയും ബാധിക്കുന്നതിന് ശേഷിയുള്ള വൈറസാണ് പടർന്നുകൊണ്ടിരിക്കുന്നത്.

ഫെയ്സ്ബുക്ക് സുഹൃത്തിന്റെ മെസേജായി എത്തുന്ന ഈ വൈറസ് തുറക്കുന്നതോടെ സ്വന്തം അക്കൗണ്ടിനെയും കംപ്യൂട്ടറിനെയും ബാധിക്കുന്നതിനൊപ്പം സ്വന്തം ഫ്രണ്ട്സ് ലിസ്റ്റിലുള്ളവർക്കെല്ലാം മെസേജായി ലഭിക്കുകയും ചെയ്യുന്നു. മിക്കപ്പോഴും വിഡിയോ എന്ന ഫയൽ നെയിമിലുള്ള മെസേജൊ, നഗ്നയായ യുവതിയുടെ ചിത്രം പൂർണമായി ലോഡായിട്ടില്ലാത്തത് എന്ന് തോന്നിപ്പിക്കുന്ന പോസ്റ്റായോ ആണ് പ്രത്യക്ഷപ്പെടുന്നത്. ഇതു കാണുന്ന യൂസർ സ്വാഭാവികമായും അടുത്ത പടിയായി ചിത്രത്തിൽ ക്ലിക്കു ചെയ്ത് തുറക്കാൻ ശ്രമിക്കുമ്പോഴായിരിക്കും പണി കിട്ടിയത് തിരിച്ചറിയുക. ഫെയ്സ്ബുക്ക് അക്കൗണ്ടിൽ ലോഗ് ഔട്ട് ബട്ടൺ വരെ ഹൈഡ് ചെയ്യുന്നുണ്ട് ഈ വൈറസ്.

കൃത്യമായ ആന്റിവൈറസ് അപ്ഡേറ്റ് ഇല്ലാത്ത കംപ്യൂട്ടറുകളിലാണ് വൈറസ് പെട്ടെന്ന് ബാധിക്കുന്നത്. വൈറസ് ലിങ്കിൽ ക്ലിക്ക് ചെയ്തെന്നു ബോധ്യപ്പെട്ടാൽ ഉടൻ ബ്രൗസർ ക്ലോസ് ചെയ്ത് ക്യാഷ് ക്ലിയർ ചെയ്യുകയാണ് വേണ്ടത്. പെട്ടെന്നു തന്നെ ആന്റിവൈറസ് സ്കാൻ നൽകുകയും വേണം

 

Source:manoramaonline

0 comments:

Post a Comment