
ബീറ്റാ പ്രോഗ്രാമിന് വേണ്ടി പുതിയ പ്രത്യേകതകള്‍ ഉള്‍പെടുത്തി ആന്‍ഡ്രോയിഡ് എന്നിന്‍റെ നവീകരിച്ച പ്രിവ്യു പതിപ്പ് ഗൂഗിള്‍ പുറത്തിറക്കി .മെയിലെ ഗൂഗിള്‍ ഐ ഓ കോണ്‍ഫറന്‍സില്‍ അതിന്റെ അവസാന പ്രധാന രൂപം പുറത്തു വരും എന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
അപ്ലിക്കേഷനുകള്‍ ഒരുമിച്ച് ഉപയോഗിക്കാന്‍ കഴിയുന്ന പിക്ചര്‍ ഇന് പിക്ചര്‍ ഫങ്ങ്ഷന്‍ ആണ് ഒരു പ്രധാനപ്പെട്ട കണ്ടുപിടിത്തം .നവീകരിച്ച നോടിഫികേഷന്‍സ് ആണ് മറ്റൊരു പ്രത്യേകത. എത്ര ആപ്ലികെഷനുകള്‍ തുറന്നിരുന്നാലും വേഗവും എളുപ്പമുള്ളതും ആയ സിസ്റ്റം വാഗ്ദാനം ചെയ്യുന്നു ഗൂഗിള്‍.ചില ആപ്ലികെഷനുകളിലെ പ്രത്യേക ഫീച്ചരുകളെ മാത്രം തുറക്കാനുള്ള ഷോര്ട്ട് കട്ട് നിര്മിക്കാന്‍ ലോഞ്ചര്‍ ഷോര്ട്ട് കട്ട്സ് സഹായിക്കുന്നു. ഉദാഹരണത്തിന്. ഒരു സവിശേഷ വ്യക്തിയ്ക്കുള്ള മെസ്സേജോ ഇമെയില്‍ ഇന്‍ബൊക്സിലെ ഒരു പ്രത്യേക ഫോള്‍ഡറോ തുറക്കാനുള്ള ഷോര്ട്ട് കട്ട് ആവാം.
3ഡി റെന്‍ഡറിംഗ് എ പി ഐ ആയ വള്‍ക്കന്‍ പ്രോഗ്രാമ്മിംഗ് ഇന്റര്‍ഫേസ് ആന്‍ഡ്രോയിഡ് എന്‍ പിന്താങ്ങുന്നു
ബാറ്റെറി യുടെ കാര്യത്തില്‍ കൂടുതല്‍ സേവിംഗ് ഗൂഗിള്‍ ഉറപ്പുതരുന്നു, കൂടാതെ ചെറിയ ഡാറ്റാ പാക്കേജ് ഉപയോഗിക്കുന്നവര്‍ക്കായി വീഡിയോ സ്ട്രീമുകളുടെയും ചിത്രങ്ങളുടെയും ക്വാളിടി കുറച്ചു ഉപയൊഗിക്കാനുള്ള സൌകര്യവുമുണ്ട്.
എല്ലാറ്റിനും പുറമേ ഇമോജി യുണികോഡ് 9 നെ ആന്‍ഡ്രോയിഡ് സപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ മനുഷ്യസദൃശമായ മുഖങ്ങളും പലവിധ സ്കിന്‍ ടോണുകളും ഉപയോഗിക്കാവുന്നതാണ്.
ചുരുക്കിപ്പറഞ്ഞാല്‍ ഇനി മധുരമുള്ള ഒരു പേര് കൂടി കണ്ടെത്തിയാല്‍ മതി!
-EVARTHA



0 comments:
Post a Comment