
വിന്‍ഡോസ് കംപ്യൂട്ടറില്‍ ആപ്പിളിന്റെ മള്‍ട്ടിമീഡിയ പ്ലെയര്‍ ക്വിക്‌ടൈം ഉപയോഗിക്കുന്നവര്‍ അത് എത്രയും വേഗം അണ്‍ഇന്‍സ്‌റ്റോള്‍ ചെയ്യണമെന്ന് അമേരിക്കന്‍ ഗവണ്‍മെന്റ് അറിയിച്ചു. പ്ലെയറില്‍ രണ്ടു വലിയ സുരക്ഷാ ഗര്‍ത്തങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗവണ്‍മെന്റിന്റെ മുന്നറിയിപ്പ്.ആപ്പിള്‍ ഈ സുരക്ഷാ ഭീഷണിക്കെതിരെ ഒരു പാച്ച് സൃഷ്ടിച്ചുവെങ്കിലും അതിന് ഒരു ഗുണവും ഉണ്ടായില്ല. അതിനെ തുടര്‍ന്ന് കമ്പനി തങ്ങള്‍ ഈ പ്രോഗ്രാമിന് ഇനി അപ്‌ഡേറ്റു നല്‍കില്ല എന്ന് അറിയിച്ചിട്ടുണ്ട്.ക്വിക്‌ടൈം ഒരു വിഡിയോ-ഓഡിയോ പ്ലെയര്‍ ആണ്. ഇതില്‍ സിനിമയുടെ ട്രെയ്‌ലറുകളും, ഇന്റര്‍നെറ്റ് മീഡിയ ക്ലിപ്പുകളും അടക്കമുള്ള ഫയലുകള്‍ സുഗമായി പ്ലെ ചെയ്യിക്കാമായിരുന്നു. കണ്ടെത്തിയ സുരാക്ഷാ ഗര്‍ത്തങ്ങളിലൂടെ ഹാക്കര്‍മാർക്ക് ക്വിക്‌ടൈമുള്ള കംപ്യൂട്ടറിലേക്ക് നുഴഞ്ഞു കയറാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ക്വിക്‌ടൈമിനും കൃത്യമായി സെക്യൂരിറ്റി അപ്‌ഡേറ്റു നല്‍കിവന്ന ആപ്പിള്‍, ഈ പ്രശ്‌നം കണ്ടെത്തുന്നതിനു മുമ്പ,് കഴിഞ്ഞ ജനുവരിയിലാണ് അവസാന അപ്‌ഡേറ്റ് നല്‍കിയത്. എന്നാല്‍ ചരിത്രം പരിശോധിച്ചാല്‍ കാണാവുന്ന ഒരു കാര്യം, 2005നു ശേഷം ആപ്പിള്‍ ഈ സോഫ്റ്റ്‌വേയറിന് കാര്യമായ പരിഗണന നല്‍കിയിട്ടില്ല എന്നു തന്നെയാണ്. അതേസമയം, മാക്കില്‍ അര്‍ഥവത്തായ ഒരു അപ്‌ഡേറ്റ് 2009ല്‍ നല്‍കിയിരിക്കുന്നതായി കാണാം. വിന്‍ഡോസിനായി ഇറക്കിയിരുന്ന ആപ്പിളിന്റെ ബ്രൗസറായ സഫാരിയോടും കമ്പനി ഈ രണ്ടാനമ്മ നയം പ്രകടമാക്കിയിരുന്നു.
Source:manoramaonline



0 comments:
Post a Comment